ഹൈദരാബാദ്> കുടുംബ വഴക്കിന്റെ പേരില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി പെട്രോളൊഴിച്ചു കത്തിച്ചു. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യ മരിച്ചത് ഡെല്‍റ്റ വകഭേദം മൂലമാണെന്ന് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്.
2019ലാണ് ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്ത് റെഡ്ഡിയുമായുള്ള വിവാഹം. ഇവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ വിഷാദത്തിലായ ശ്രീകാന്ത് മദ്യപാനത്തില്‍ അഭയം തേടി.ജൂണ്‍ 22ന് അര്‍ദ്ധരാത്രി ഭാര്യയുമായി വഴക്കിട്ട ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഒരു കാര്‍ വാടകക്ക് എടുക്കുകയും എസ്.വി.ആര്.ആര് ഗവണ്മെന്റ് ആശുപത്രി പരിസരത്ത് മൃതദേഹം കൊണ്ടിടുകയും ചെയ്തു. ഡെല്‍റ്റ പ്ലസ് വകഭേദം മൂലമാണ് ഭാര്യ മരിച്ചതെന്നും ആശുപത്രി ജീവനക്കാരാണ് മൃതദേഹം മറവ് ചെയ്തതെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞു