ന്യൂഡല്‍ഹി > ഇന്ത്യയില്‍ മൊഡേണ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്കി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് മൊഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മൊഡേണയുടെ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുക സിപ്ലയാണ്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് മൊഡേണ വാക്സിന് നല്‍കുക.
ഫൈസര്‍ വാക്സിനൊപ്പം മൊഡേണയുടെ വാക്സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കോവിഡ് വാക്സിനാണ്. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്സിനുകളാണ് വിതരണം ചെയ്തത്.