ലണ്ടൻ
അട്ടിമറിയോടെ വിംബിൾഡൺ ടെന്നീസിന് തുടക്കം. പുരുഷവിഭാഗത്തിൽ മൂന്നാംസീഡ് ഗ്രീക്കുകാരൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോ 6–-4, 6–-4, 6–-3ന് കീഴടക്കി. ഒന്നാംനമ്പർ താരം നൊവാക് ജൊകോവിച്ച് ആദ്യസെറ്റ് നഷ്ടപ്പെടുത്തി രണ്ടാംറൗണ്ടിലേക്ക് മുന്നേറി.
ബ്രിട്ടന്റെ കൗമാരതാരം ജാക്ക് ഡ്രാപെറാണ് ഞെട്ടിച്ചത്. ഒടുവിൽ 4–-6, 6–-1, 6–-2, 6–-1ന് ജൊകോവിച്ച് ജയിച്ചു. വനിതകളിൽ രണ്ടാംസീഡ് ബെലാറസിന്റെ അരീന സബലെങ്ക, സ്പാനിഷ് താരം ഗാർബെൻ മുഗുരസ എന്നിവർ രണ്ടാംറൗണ്ടിൽ കടന്നു.