തിരുവനന്തപുരം
ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ചൊവ്വാഴ്ച നമ്പി നാരായണന്റെ മൊഴിയെടുക്കും. സിബിഐ ആസ്ഥാനത്തെ ഡിഐജി സന്തോഷ് ചാൽക്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണ സംഘം തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി. മുട്ടത്തറ സിബിഐ ഓഫീസാണ് കേന്ദ്രം.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനരായണനെ നേരത്തെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണ് സുപ്രീംകോടതി നിർദേശപ്രകാരം കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. അന്വേഷണമേൽനോട്ടം വഹിച്ച അന്നത്തെ ഐജി സിബി മാത്യൂസ്, ഐബി ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, കമീഷണർ വി ആർ രാജീവൻ, ഡിവൈഎസ്പി കെ കെ ജോഷ്വാ ഉൾപ്പെടെ 18 പേരെ പ്രതിയാക്കി സിബിഐ വെള്ളിയാഴ്ച കോടതിയിൽ എഫ്ഐആർ നൽകിയിരുന്നു.