ഗ്ലാസ്ഗോ
യൂറോ കപ്പ് ഫുട്ബോളിലെ അവസാന പ്രീ ക്വാർട്ടറിൽ സ്വീഡൻ ഉക്രെയ്നെ നേരിടും. ഗ്രൂപ്പുഘട്ടത്തിൽ മികച്ച പ്രകടനവുമായി എത്തുന്ന സ്വീഡന് വലിയ സ്വപ്നങ്ങളാണ്. 2004നുശേഷം ആദ്യ ക്വാർട്ടറാണ് അവർ നോട്ടമിടുന്നത്. ഉക്രെയ്ന് ഇത് കന്നി നോക്കൗട്ടാണ്. ഗ്ലാസ്ഗോയിലാണ് മത്സരം. സ്പെയ്ൻ ഉൾപ്പെട്ട ഇ ഗ്രൂപ്പിൽ ഒന്നാമതായാണ് സ്വീഡൻ എത്തുന്നത്. രണ്ട് ജയവും ഒരു സമനിലയുമായിരുന്നു. മധ്യനിരക്കാരൻ എമിൽ ഫോർസ്ബെർഗാണ് പ്രധാനി. കരുത്തുറ്റ പ്രതിരോധമാണ് സ്വീഡിഷുകാരുടേത്.
മൂന്നാം യൂറോയ്ക്ക് എത്തുന്ന ഉക്രെയ്ൻ സി ഗ്രൂപ്പിൽ മൂന്നാമതായാണ് അവസാനിപ്പിച്ചത്. അട്ടിമറിക്ക് കെൽപ്പുള്ളവരാണ് ഉക്രെയ്ൻ. മുന്നേറ്റ നിരയിലെ റോമൻ യറെംചുക്–-ആൻഡ്രി യർമൊലെങ്കോ കൂട്ടുകെട്ടിലാണ് അവരുടെ പ്രതീക്ഷ.