ന്യൂഡൽഹി
കേന്ദ്ര ഭരണപ്രദേശമാക്കിയതോടെ ലഡാക്കിൽ തീവ്രവാദം കുറഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സൈന്യവും അർധസേനയും പൊലീസും ഏകോപനത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തീവ്രവാദം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്–- ലഡാക്കിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രതിരോധ മന്ത്രി പറഞ്ഞു.
അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഭീഷണി ഉയർത്തിയാൽ ഒരു വിട്ടുവിഴ്ചയുമുണ്ടാവില്ല–- ലഡാക്കിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ 63 പശ്ചാത്തലസൗകര്യ പദ്ധതി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രാജ്നാഥ് പറഞ്ഞു. ഞായറാഴ്ചയാണ് രാജ്നാഥ് ലഡാക്കിൽ എത്തിയത്.