UEFA EURO 2020 Live Streaming: യവേഫ യൂറോയില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ ഇന്ന് ക്രൊയേഷ്യ നേരിടും. ഗ്രൂപ്പ് ഘട്ടം ദുര്‍ഘടമായിരുന്നു ക്രൊയേഷ്യക്ക്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഒരു ഗോളിന്റെ തോല്‍വി. രണ്ടാം മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനോട് അപ്രതീക്ഷിത സമനിലയും വഴങ്ങി.
നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ നേടിയ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് ക്രൊയേഷ്യയെ പ്രീ ക്വാര്‍ട്ടറില്‍ എത്തിച്ചത്. ഗോള്‍ കണ്ടെത്തുന്നതില്‍ മുന്നേറ്റനിര പരാജയപ്പെട്ടതാണ് ടൂര്‍ണമെന്റില്‍ ക്രൊയേഷ്യക്ക് തിരിച്ചടിയായത്.
സ്പെയിനിനും സമാന സാഹചര്യമായിരുന്നു. പന്തടക്കത്തില്‍ റെക്കോര്‍ഡിട്ടപ്പോള്‍ ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ ഗോളടിക്കാന്‍ മറന്നു. പിന്നീട് പോളണ്ടിനോടും സമനില. എന്നാല്‍ മൂന്നാം മത്സരത്തില്‍ സ്ലോവാക്കിയയെ അഞ്ച് ഗോളിന് തകര്‍ത്താണ് സ്പെയിന്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയത്.
പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്ക് തിരിച്ചടിയാകുന്നത് ഇവാന്‍ പെരിസിച്ചിന്റെ അഭാവമാണ്. പെരിസിച്ചിന് കോവിഡ് ബാധിച്ചതോടെ സ്പെയിനുമായുള്ള മത്സരം നഷ്ടമാകും. നായകന്‍ ലൂക്ക മോഡ്രിച്ചിനൊപ്പം ടീമിലെ നിര്‍ണായക ഘടകമാണ് പെരിസിച്ചും.
Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)
ക്രൊയേഷ്യ – സ്പെയിന്‍ (രാത്രി 9.30)
ഫ്രാന്‍സ് – സ്വിറ്റ്സര്‍ലന്‍ഡ് (രാത്രി 12.30)
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.
Also Read: UEFA EURO 2020: ഹസാര്‍ഡിന്റെ ഷോട്ടില്‍ പറങ്കിപ്പട വീണു; ബല്‍ജിയം ക്വാര്‍ട്ടറില്‍
The post UEFA EURO 2020 Live Streaming: സ്പെയിന്‍ ഇന്ന് ക്രൊയേഷ്യക്കെതിരെ; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.















