ഒരാഴ്ചത്തെ ഇളവേളയ്ക്ക് ശേഷമാണ് ബാറുകൾ തുറന്നത്. വിഷയത്തിൽ തീരുമാനമെടുക്കാൻ നികുതി സെക്രട്ടറിക്കും എക്സൈസ് കമ്മീഷണറെയും സർക്കാർ ചുമതലപ്പെടുത്തി. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിൻറെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയതാണ് ബാറുടമകളെ ചൊടിപ്പിച്ചത്.
വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചത് കനത്ത നഷ്‌ടമുണ്ടാക്കുമെന്ന് വ്യക്തമാക്കി ഫെഡറേഷൻ ഓഫ് കേരള അസോസിയേഷനാണ് ബാറുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച തുടരുന്നുണ്ടെങ്കിലും ഇതുവരെ വിജയം കണ്ടില്ല. ഇതിനിടെയാണ് ബിയറും വൈനും മാത്രം വിൽക്കാനുള്ള തീരുമാനത്തിലേക്ക് ബാറുടമകൾ എത്തിയത്.
ബാറുകൾക്ക് 25 ശതമാനവും കൺസ്യൂമർ ഫെഡിൻ്റേത് എട്ടിൽ നിന്ന് 20 ശതമാനവുമായിട്ടാണ് വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചത്. വെയർ ഹൗസ് മാർജിൻ ഉയർത്തിയ നടപടിയിൽ ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ചർച്ചകൾക്കായി സർക്കാരിനെ സമീപിച്ചിരുന്നു. പുതിയ നിർദേശം സാമ്പത്തിക പ്രശ്‌നം ഉണ്ടാക്കുമെന്ന് സംഘടന സർക്കാരിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ബാറുകൾ അടച്ചിടാനുള്ള തീരുമാനത്തിലേക്ക് അസോസിയേഷൻ എത്തുകയായിരുന്നു.