കവരത്തി > ഓലമടൽ കൂട്ടിയിടുന്നതിന് പിഴ ചുമത്തിയ ലക്ഷദ്വീപ് അധികൃതരുടെ ഉത്തരരവിനെതിരെ ഓല മടൽ കൂട്ടിയിട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഓലമടലൻ സമരം എന്ന പേരിൽ സേവ് ലക്ഷദ്വീപ് ഫോറമാണ് സമരം സംഘടിപ്പിച്ചത്.
പറമ്പിൽ ഓലകൾ കൂട്ടിയിട്ട് അതിന് മീതെ ഇരുന്നാണ് സമരം.
തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുതെന്നാണ് അധികൃതരുടെ ഉത്തരവ്. വീടിന് 25 മീറ്റർ പരിസരത്ത് ഇവ കൂട്ടിയിട്ടാൽ വീട്ടുടമയിൽനിന്നും 300 മുതൽ 5000 രൂപവരെ പിഴ ഈടാക്കാം എന്നായിരുന്നു ഉത്തരവ്. എന്നാൽ പാഴ്വസ്തുക്കൾ കൃത്യമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ആദ്യം ഒരുക്കണമെന്നാണ് ലക്ഷദ്വീപുകാരുടെ ആവശ്യം. ആ സൗകര്യമൊരുക്കാതെ പിഴ ഈടാക്കുന്നത് അനീതിയാണെന്നും സമരക്കാർ പറഞ്ഞു.