കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അർജ്ജുന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിയ്ക്ക് കൊച്ചി പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അർജ്ജുൻ കൊച്ചിയിലെത്തിയിരിക്കുന്നത്.
Also Read :
നേരത്തെ സിപിഎമ്മിന്‍റെയോ ഡിവൈഎഫ്ഐയുടെയോ അംഗമല്ല താനെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കണം എന്നും അർജ്ജുൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അർജ്ജുൻ ക്വട്ടേഷൻ തലവനാണ് എന്ന രീതിയിൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
കരിപ്പൂരിലെത്താൻ അർജ്ജുൻ ഉപയോഗിച്ച കാർ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ മുൻ നേതാവ് സജേഷിന്‍റെ ഉടമസ്ഥതയിലുള്ള ചുവന്ന സ്വിഫ്റ്റ് കാറാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പരിയാരം ആയുർവേദ കോളേജിന് സമീപമാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു കാർ.
Also Read :
നേരത്തെ അഴീക്കല്‍ കപ്പക്കടവിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡ്ഡിലായിരുന്നു ഈ കാര്‍ സൂക്ഷിച്ചിരുന്നത്. കാർ കണ്ടെത്തിയതായി മാധ്യമങ്ങളിൽ വാർത്ത വന്നത് പിന്നാലെ ഇത് ഇവിടെ നിന്ന് കാണാതെ ആവുകയായിരുന്നു.