ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്നു കേസിലെ പ്രതിയായ ലീജഷ്, ബാബുരാജ് സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു രണ്ട് പ്രതികളെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read:
മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കള്‍ പീഡിപ്പിച്ചെന്നു കാണിച്ചാണ് വടകര സ്വദേശിനിയായ സിപിഎം പ്രവര്‍ത്തക പോലീസിൽ പരാതി നല്‍കിത്. എന്നാൽ കേസിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസും യുവമോര്‍ച്ചയും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പാര്‍ട്ടി ഉന്നതനേതാക്കള്‍ ഇടപെട്ട് അറസ്റ്റ് വൈകിക്കുകയാണെന്ന് ആയിരന്നു ആരോപണം ഉയര്‍ന്നത്. എന്നാൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നായിരുന്നു പോലീസിൻ്റെ പ്രതികരണം.
Also Read:
ബലാത്സംഗത്തിനു പുറമെ വീട്ടിൽ അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പുല്ലുപറമ്പത്ത് ബാബുരാജ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. രാത്രി പതിനൊന്നു മണിയോടെ വീടിൻ്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി പീഡിപ്പിച്ചെന്നും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പലവട്ടം പീഡനം തുടര്‍ന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ബാബുരാജിൻ്റെ നിര്‍ദേശപ്രകാരമാണ് ലിജീഷും തന്നെ വീട്ടിലെത്തി പീഡിപ്പിച്ചതെന്നും യുവതി ചൂണ്ടിക്കാട്ടി.