മെല്‍ബണ്‍: കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാരായ യുവരാജ് സിങ്ങിനെയും ക്രിസ് ഗെയിലിനേയും ലക്ഷ്യമിട്ട് ദി മുള്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബ്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ഇരുവര്‍ക്കും പുറമെ മറ്റ് താരങ്ങളേയും നോട്ടമിട്ടിട്ടുണ്ട്.
മെല്‍ബണ്‍ ഈസ്റ്റേണ്‍ ക്രിക്കറ്റ് അസോസിയേഷന്റെ മൂന്നാം ഡിവഷന്റെ ഭാഗമാണ് ക്ലബ്ബ്. ബ്രയന്‍ ലാറ, എബി ഡീവില്യേഴ്സ് തുടങ്ങിയ ഇതിഹാസങ്ങളെയും ടീമലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയെ നിയമിച്ചു. ഒപ്പം തിലകരത്ന ദില്‍ഷനും, ഉപുല്‍ തരംഗയും ടീമിലുണ്ട്. ക്ലബ്ബ് പ്രസിഡന്റ് മിലന്‍ പുല്ലനയേഗമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
“ഗെയിലും യുവരാജുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 85-90 ശതമാനം വരെ കാര്യങ്ങള്‍ അനുകൂലമായി നില്‍ക്കുന്നു. കുറച്ചു കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുണ്ട്,” മിലന്‍ വ്യക്തമാക്കി. എന്നാല്‍ യുവരാജോ, ഗെയിലോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
“ഇത്രയും വലിയ താരങ്ങളെ എത്തിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവരുടെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര, താമസം, ഭക്ഷണം, തുടങ്ങി സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇവിടെ എത്തുമ്പോള്‍ ഞങ്ങളുടെ സ്പോണ്‍സര്‍മാരുടെ അവരെ ബന്ധപ്പെടുത്തി എന്തെങ്കിലും ക്ലബ്ബിനും സ്പോണ്‍സര്‍മാര്‍ക്കും ചെയ്യാന്‍ താരങ്ങള്‍ക്ക് സാധിക്കുമോ എന്ന് നോക്കണം. ഇതെല്ലാം ബന്ധപ്പെട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്,” മിലന്‍ പറഞ്ഞു.
Also Read: WTC Final: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി, വില്യംസൺ ഹാപ്പിയാണ്; ക്രിക്കറ്റ് ലോകവും
The post യുവരാജ് വീണ്ടും കളത്തിലേക്ക്, ഒപ്പം ഗെയിലും; സൂചനകള്‍ നല്‍കി ഓസ്ട്രേലിയന്‍ ക്ലബ്ബ് appeared first on Indian Express Malayalam.