സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും നേരിടുന്ന സ്ത്രീകള്‍ മിസ്ഡ് കോള്‍ ചെയ്താൽ പോലീസ് അന്വേഷിച്ചെത്തുമെന്ന് ഡിജിപി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിസ്മയ കേസ് പോലുള്ള സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ തന്നെ ഇത്തരം കേസുകളിൽ പരാതിയുമായി മുന്നോട്ടു വരുന്നത് മികച്ച പ്രവണതയാണെന്നും സ്ത്രീകള്‍ സഹിക്കാൻ തയ്യാറല്ലെന്ന് നിലപാടെടുക്കണമെന്നും ഡിജിപി പറഞ്ഞു. ഡിജിപി സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണങ്ങള്‍. വരുന്ന ഡിജിപിയുടെ ഏറ്റവും വലിയ വെല്ലുവിളി സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഒന്നാം സ്ഥാനത്തു നിലനിര്‍ത്തുക എന്നതായിരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
Also Read:
സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും സ്ത്രീകളുടെ ആത്മഹത്യയും തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പ്രതികരണം. കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയായ വിസ്മയ (24) മരിച്ചതിനെ തുടര്‍ന്ന് കര്‍ശനമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ പോലീസ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും അതിവേഗം ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also Read:
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയിൽ ഖേദമില്ലെന്നു ബെഹ്റ പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവെക്കുകയും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തതിലും ഖേദിക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അടുത്ത ഡിജിപി ആരാകണമെന്ന ചോദ്യത്തോടു പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.