ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആരും മടിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും വാക്സിനെടുക്കാനുള്ള മടി അവസാനിപ്പിക്കണെന്നും മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്സിനെടുക്കാൻ യാതൊരു ഭയവും വേണ്ട. ചിലപ്പോൾ വാക്സിൻ സ്വീകരിച്ച ചിലർക്ക് പനിയുണ്ടായേക്കാം. എന്നാൽ ഇത് ഏതാനം മണിക്കൂറുകൾ മാത്രമ നിലനിൽക്കു. വാക്സിനേഷൻ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിൻ എടുക്കാതിരുന്നാൽ നിങ്ങൾ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.
ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണം. ഇതിനോടകം രാജ്യത്തെ നിരവധി പേർ വാക്സിനെടുത്തു കഴിഞ്ഞു. ഞാനും വാക്സിൻ എടുത്തു. 100 വയസിനടുത്ത് പ്രായമുള്ള എന്റെ മാതാവ്രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെറ്റായ പ്രചാരണം നടത്തുന്നവർ അതു തുടരട്ടെ. എല്ലാവർക്കും വാക്സിൻ ഉറപ്പാക്കും. വാക്സിൻ എടുത്താൻ മാത്രമേ കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കു. രാജ്യത്ത് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ വാക്സിനേഷനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
content highlights:Shed Vaccine Hesitancy, Dont Believe Rumours And Get Vaccinated: PM