തിരുവനന്തപുരം
സംസ്ഥാനത്തെ 2 സർക്കാർ മെഡിക്കൽ കോളേജിലായി 10 പിജി സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിന് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി. തൃശൂർ മെഡിക്കൽ കോളേജിൽ എംസിഎച്ച് ന്യൂറോ സർജറി –-2, കോട്ടയം മെഡിക്കൽ കോളേജിൽ എംസിഎച്ച് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി –-3, എംസിഎച്ച് ന്യൂറോ സർജറി–- 2, ഡിഎം നെഫ്രോളജി–- 2, എംസിഎച്ച് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി–- 1 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ എംസിഎച്ച് ന്യൂറോ സർജറിയിൽ രണ്ട് സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണുള്ളത്. കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ലഭ്യമായതോടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏറെ സഹായകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
28 പിജി സീറ്റിന്
പുനർ അംഗീകാരം
ഇതുകൂടാതെ 16 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റും 10 എംഡി സീറ്റും രണ്ട് ഡിപ്ലോമ സീറ്റും ഉൾപ്പെടെ 28 പിജി സീറ്റിന് പുനർ അംഗീകാരവും ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ എംസിഎച്ച് പീഡിയാട്രിക് സർജറി 1, എംസിഎച്ച് ന്യൂറോ സർജറി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ എംസിഎച്ച് പീഡിയാട്രിക് സർജറി 4, ഡിഎം കാർഡിയോളജി 6, ഡിഎം പൾമണറി മെഡിസിൻ 1, എംസിഎച്ച് ന്യൂറോ സർജറി 2, എംഡി റെസ്പിറേറ്ററി മെഡിസിൻ 4, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംഡി അനാട്ടമി 4, കോട്ടയം മെഡിക്കൽ കോളേജിൽ എംഡി റേഡിയേഷൻ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിപ്ലോമ ഇൻ ഡെർമറ്റോളജി 2 എന്നിങ്ങനെയാണ് പുനർ അംഗീകാരം ലഭിച്ചത്.