തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ കേരളം ഉയർത്തുന്ന ഐതിഹാസിക പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു. എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് കലാ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖർ പിന്തുണ അറിയിച്ചു.
പിന്തുണ അറിയിച്ച്
നടൻ പ്രേംകുമാർ
പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ പ്രേംകുമാർ രംഗത്തെത്തി. മുഖ്യാതിഥിയായ പരിപാടിക്ക് വാഹനം ഉപേക്ഷിച്ച് കാൽനടയായാണ് നടൻ എത്തിയത്. കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫോൺവിതരണമായിരുന്നു പരിപാടി. നീതീകരണമില്ലാത്ത നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ സർക്കാരാണ് വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് നൽകിയത്. അത് പരിഹരിക്കാനെത്തിയ എൻഡിഎ സർക്കാർ വില 100 കടത്തിയെന്നും പ്രേംകുമാർ പറഞ്ഞു.സാമൂഹ്യമാധ്യമങ്ങളിലൂടെയും നിരവധിപ്പേർ പിന്തുണ അറിയിക്കുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് അഞ്ചു ലക്ഷത്തിലധികം കേന്ദ്രത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ 20 ലക്ഷത്തിലധികം പേർ അണിചേരും.