വരും ദിവസങ്ങളിൽ ലോക ക്രിക്കറ്റിലെ മുൻനിര ഓൾറൗണ്ടർമാരിൽ ഒരാളാകാനുള്ള കഴിവ് ന്യൂസീലൻഡ് താരം കെയ്‌ൽ ജെയ്മിസണിനുണ്ടെന്ന് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
അടുത്തിടെ സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ജെയ്മിസണിന്റെ പ്രകടനം വിലയിരുത്തിയാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്.
ഫൈനലിൽ 44 ഓവറിൽ 61 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് എടുത്ത ജെയ്മിസൺ ആദ്യ ഇന്നിങ്സിൽ 21 റൺസും നേടിയിരുന്നു.
‘കെയ്‌ൽ ജാമിസൺ ഒരു മികച്ച ഓൾറൗണ്ടർ ആണ്. ലോക ക്രിക്കറ്റിലെ പ്രമുഖ ഓൾറൗണ്ടർമാരിൽ ഒരാളായി അദ്ദേഹം മാറാൻ പോകുന്നു,’ സച്ചിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Read More: സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ
“കഴിഞ്ഞ വർഷം ന്യൂസീലൻഡിൽ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം എന്നെ ആകർഷിച്ചു,” സച്ചിൻ പറഞ്ഞു.
“നിങ്ങൾ അദ്ദേഹത്തിന്റെ ബൗളിംഗ് കണ്ടാൽ, സ്വിംഗിംഗിനേക്കാളും കൂടുതലാണെന്ന് കാണാം. സീമിംഗ് ഡെലിവറികൾ എറിയാൻ അവൻ ഇഷ്ടപ്പെടുന്നു. ടിം സൂത്തി, ട്രെന്റ് ബോൾട്ട്, നീൽ വാഗ്നർ എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വ്യത്യസ്ത ബൗളറാണ്,” സച്ചിൻ പറഞ്ഞു.
“അദ്ദേഹത്തിന്റെ ബൗളിങ്ങിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു, എനിക്ക് ഇഷ്ടപ്പെട്ടത് സ്ഥിരതയാണ്,” സച്ചിൻ പറഞ്ഞു.
വലിയ ഷോട്ടുകൾ കളിക്കാൻ ജാമിസൺ തന്റെ ഉയരത്തെ ഉപയോഗിച്ചത് തനിക്ക് ഇഷ്ടപ്പെട്ടെന്നും സച്ചിൻ പറഞ്ഞു.
Read More: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പരിശീലന മത്സരങ്ങൾ വേണം; ആവശ്യവുമായി ബിസിസിഐ
“വില്യംസണുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ആദ്യ പന്ത് മുതൽ തന്നെ ആക്രമിക്കാൻ അദ്ദേഹം തന്റെ ഉയരം മനോഹരമായി ഉപയോഗിച്ചു,” സച്ചിൻ പറഞ്ഞു.
ഇന്ത്യൻ നിരയിൽ ആറാം ദിവസം ആദ്യ മണിക്കൂറിൽ തന്നെ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും പുറത്തായത് നിർണായകമാണെന്ന് സച്ചിൻ പറഞ്ഞു.
“അവസാന ദിവസം, കുറച്ച് നേരം ബാറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു. ഷോട്ടുകൾ ത്വരിതപ്പെടുത്താനും കളിക്കാനും ഞങ്ങൾക്ക് ഫയർ പവർ ഉണ്ടാവുമായിരുന്നു. ഞങ്ങൾ സുരക്ഷിത മേഖലയിലാണെന്നും ന്യൂസിലാന്റിനെ പിന്തുടരാനാകില്ലെന്നും അവർ മനസിലാക്കുമ്പോൾ ബാക്കിയുള്ള കളിക്കാരും മാറ്റങ്ങൾ വരുത്തുമായിരുന്നു. അതിനാൽ തുടക്കത്തിൽ തന്നെ ഒരു പങ്കാളിത്തം നിർണായകമായിരുന്നു, ”സച്ചിൻ പറഞ്ഞു.
The post ലോക ക്രിക്കറ്റിലെ മുൻനിര ഓൾറൗണ്ടറാവും; ജെയ്മിസണെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ appeared first on Indian Express Malayalam.