ലാഹോർ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നിരോധിത തീവ്രവാദ സംഘടനയായ ജമാഅത്തുദ്ദവ നേതാവുമായ ഹാഫിസ് സയിദിന്റെ വീടിന് മുമ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു.
ലാഹോർ, ഷെയ്ഖ്പുര, പെഷവാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടകൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ വിദേശപൗരൻ പീറ്റർ പോൾ ഡേവിഡുമായി ബന്ധമുള്ളവരാണിവരെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ (സിടിഡി) ഉദ്യാഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുള്ള സമിയുള്ള എന്നയാളാണെന്ന് കണ്ടെത്തിയതായും വിവരമുണ്ട്.
നിലവിൽ ദുബായിലുള്ള ഇയാളുടെ സഹോദരനാണ് കാറിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവച്ചത്. സമിയുള്ളയുടെ സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കാറുടമയായ വിദേശപൗരൻ പീറ്റർ പോൾ ഡേവിഡിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.