തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
61,150 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 42,000 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീൽഡ് വാക്സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്സിനെടുത്തത്. 1234 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിൻ സ്വീകരിച്ചത്.
content highlights:kerala received 2.65 lakh doses of covid vaccine