ന്യൂഡല്ഹി > രാജ്യത്തെ 174 ജില്ലകളില് കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്റ്റ വകഭേദം കണ്ടെത്തി. പത്ത് സംസ്ഥാനങ്ങളില് നിന്നും പരിശോധിച്ച 48 സാംപിളുകളില് ഡെല്റ്റ പ്ലസ് വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം പടര്ന്നുപിടിക്കുന്നതില് മുഖ്യകാരണമായത് ഡെല്റ്റ വകഭേദമാണെന്നും മന്ത്രാലയം പറഞ്ഞു. മാര്ച്ചില് 52 ജില്ലകളില് മാത്രമുണ്ടായിരുന്ന ഈ വകഭേദം ജൂണ് മാസത്തില് 174 ജില്ലകളിലേക്ക് പടര്ന്നു.
കോവിഡ് കേസുകളുടെ എണ്ണത്തില് കുറവ് വരുന്നതുകൊണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും കൊണ്ടും മാത്രം രണ്ടാം തരംഗം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്നും ഐസിഎംആര് മേധാവി ഡോ. ബല്റാം ഭാര്ഗവ പറഞ്ഞു.