ജനീവ> ലോകത്ത് ദരിദ്ര രാജ്യങ്ങള് അനുഭവിക്കുന്നത് വന് വാക്സിന് ക്ഷാമമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും സംഘടന അറിയിച്ചു. ആഗോളതലത്തിലുള്ള പരാജയമാണിതെന്നും ഇതിനെ അപലപിക്കുന്നതായും സംഘടന പറഞ്ഞു
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്സിന് പങ്കിടാന് വിമുഖത കാട്ടിയ രാജ്യങ്ങളെ പേരെടുത്ത് പറയാതെ ലോകാരോഗ്യ സംഘടന വിമര്ശിക്കുകയും ചെയ്തു.വികസിത രാജ്യങ്ങള് തങ്ങളുടെ പൗരന്മാര്ക്ക് വാക്സിന് നല്കി സുരക്ഷിതത്വം ഉറപ്പാക്കുമ്പോഴാണ് ദരിദ്ര രാജ്യങ്ങള് ദുരവസ്ഥയിലേക്ക് പോകുന്നത്.
ദരിദ്ര രാജ്യങ്ങള്ക്ക് വാക്സിന് നല്കാന് സമ്പന്ന രാജ്യങ്ങള് തയാറാകണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു