UEFA Euro 2020, Wales vs Denmark, Italy vs Austria Live Stream: യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ റൗണ്ട് ഓഫ് 16ലെ മത്സരത്തിൽ ഡച്ച് ക്ലബ് അജാക്സുമായുള്ള തന്റെ രാജ്യത്തിന്റെ ദീർഘകാല ബന്ധം വെയിൽസിനെതിരായ പോരാട്ടത്തിൽ കരുത്താകുമെന്ന് വിശ്വസിക്കുന്നതായി ഡെൻമാർക്ക് പരിശീലകൻ കാസ്പർ ഹുൽമണ്ട് പറഞ്ഞു. ശനിയാഴ്ച അജാക്സിന്റെ ഹോം സ്റ്റേഡിയമായ ആംസ്റ്റർഡാമിലാണ് മത്സരം നടക്കുന്നത്.
ഡാനിഷ് താരങ്ങളായ ക്രിസ്റ്റ്യൻ എറിക്സൻ, ജെസ്പർ ഓൾസൻ, ജാൻ മോൾബി, മൈക്കൽ, ബ്രയാൻ ലോഡ്രപ്പ് തുടങ്ങിയവർ കളിച്ചിട്ടുള്ള ക്ലബ്ബാണ് അജാക്സ്.
അതേസമയം,ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നിലും ആധികാരിക വിജയങ്ങൾ നേടിയ ഇറ്റലി ടൂർണമെന്റിലെ ഏറ്റവും വിജയ സാധ്യതയുള്ള ടീമായി മാറിക്കഴിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും വഴങ്ങാതെ ആറ് ഗോളുകൾ നേടിയാണ് അസൂരിപടയുടെ വിജയകുതിപ്പ്. ആ മൂന്ന് വിജയങ്ങളിലൂടെ പരിശീലകൻ റോബർട്ട് മൻസിനിക്ക് കീഴിൽ തോൽവി അറിയാതെ ഇറ്റലി 30 മത്സരങ്ങൾ പൂർത്തിയാക്കി. 1930ൽ പിറന്ന റെക്കോർഡിന് ഒപ്പമാണ് ഈ നേട്ടം.
ആദ്യമായി റൗണ്ട് ഓഫ് 16ൽ എത്തുന്ന ഓസ്ട്രിയയുമായി ഇറ്റലിയുടെ മത്സരം ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിലാണ്. തോൽവി അറിയാത്ത വിജയകുതിപ്പിനൊപ്പം മറ്റൊരു റെക്കോർഡ് കൂടി കുറിക്കാനാകും ഇറ്റലി ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും വഴങ്ങാത്ത ഇറ്റലി, ആകെ 1,055 മിനിറ്റുകൾ പൂർത്തിയാക്കി. ഓസ്ട്രിയക്കും ഗോൾ നേടാൻ സാധിക്കാതെ വന്നാൽ, 1972നും 1974നും ഇടയിൽ കുറിച്ച 1,143 എന്ന റെക്കോർഡ് ഇറ്റലി മറികടക്കും. 2018ലെ ലോക കപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ടീമെന്ന നിലയിൽ, ഇറ്റലിയുടെ ഈ അടുത്ത കാലത്തെ ഫലങ്ങൾ ശ്രദ്ധേയമാണ്.
ശനിയാഴ്ചത്തെ മത്സരങ്ങൾ:
വെയിൽസ് – ഡെന്മാർക്ക് (9.30 pm IST)
ഇറ്റലി – ഓസ്ട്രിയ (12.30 am IST)
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.
The post UEFA Euro 2020 Live Streaming: ഇന്ന് വെയിൽസ് ഡെന്മാർക്കിനെയും, ഇറ്റലി ഓസ്ട്രിയയെയും നേരിടും; മത്സരം എവിടെ? എങ്ങനെ കാണാം? appeared first on Indian Express Malayalam.