കൊച്ചി
നിർധന, മുൻഗണനാ വിഭാഗങ്ങളുടെ ജൻധൻ അടക്കമുള്ള അക്കൗണ്ടിൽ (ബിഎസ്ബിഡി അക്കൗണ്ട്) നിന്ന് തുക പിൻവലിക്കാനും എസ്ബിഐക്ക് ഇനി പണം നൽകണം.
കോവിഡ് ദുരിതത്തിനിടെയാണ് എസ്ബിഐയുടെ കൊള്ള. മാസത്തിലെ നാലിൽ അധികമുള്ള ഓരോ പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയുമാണ് ഫീ. പുതിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ശാഖയിലൂടെയും എടിഎമ്മിലൂടെയും ഒരു മാസം നാലുതവണമാത്രമേ സൗജന്യമായി പണം പിൻവലിക്കാനാകൂ. മറ്റ് ബാങ്കിന്റെ എടിഎം വഴിയുള്ള ഇടപാടിനും ഇത് ബാധകമാണ്.
ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾ ചെക്ക് ബുക്കിനും ഇനി പണം നൽകണം. വർഷം പത്ത് ചെക്ക് ലീഫാണ് സൗജന്യമായി നൽകുക. ശേഷം പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 40 രൂപയും 25 ലീഫുള്ളതിന് 75 രൂപയും ജിഎസ്ടിയും നൽകണം. എമർജൻസി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും നൽകണം. മുതിർന്ന പൗരന്മാർക്ക് ഇത് ബാധകമല്ല.















