തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.
Content Highlights: Petrol, diesel prices hiked again















