ടെഹ്റാൻ
ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാനിയൻ മരുന്ന് കമ്പനി ഷിഫാഫാർമിഡ് നിർമിച്ച കോവിറാൻ ബറേകാത് ആണ് കുത്തിവച്ചത്. വാക്സിൻ പരീക്ഷണം കഴിഞ്ഞ ഡിസംബറിൽ രാജ്യത്ത് ആരംഭിച്ചിരുന്നു. വിദേശ വാക്സിനുകൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെന്നും ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഖമനേയി പറഞ്ഞു.
ക്യൂബയുമായി ചേർന്ന് ഉൽപാദിപ്പിക്കുന്ന മറ്റൊരു വാക്സിൻകൂടി ഉടൻ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും വാക്സിൻ ഇറക്കുമതി ചെയ്യുന്നത് കഴിഞ്ഞ ഡിസംബറിൽ ഇറാൻ നിരോധിച്ചിരുന്നു.