2019 നവംബറിന് ശേഷം ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത വിരാട് കോഹ്‌ലി അടുത്തിടെ സമാപിച്ച ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം നേടിയിട്ടും ന്യൂസിലൻഡ് ബോളർമാരെ കീഴടക്കുന്നതിൽ പരാജയപ്പെട്ടു. കുറേ കാലമായി സെഞ്ചുറി നേടാനാവാത്തതിലെ വരൾച്ചയെ മറികടക്കാനുള്ള ശ്രമങ്ങൾ കോഹ്ലി ഈ ടെസ്റ്റിലും നടത്തിയതായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ പറഞ്ഞു.
“അദ്ദേഹം ഇതിനകം 7,500ഓളം ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്, ഇത് ഒരു ഫോർമാറ്റിലാണ്, അവിടെ അദ്ദേഹം എല്ലാം നൽകുന്നു. ഇതിനാൽ അദ്ദേഹം ടി 20 ഐ അല്ലെങ്കിൽ ഏകദിന ക്രിക്കറ്റിനെ വിലമതിക്കുന്നില്ല എന്നല്ല. അദ്ദേഹം തുല്യ തീവ്രതയോടെയാണ് കളിക്കുന്നത്. പക്ഷേ അയാൾക്ക് ലഭിക്കുന്ന തൊഴിൽ സംതൃപ്തിയെക്കുറിച്ചാണ്. കാരണം ഇത് ഏറ്റവും കഠിനമായ ഫോർമാറ്റാണ്, ” സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റ് ഷോയിൽ ബംഗാർ പറഞ്ഞു.
Read More: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പരിശീലന മത്സരങ്ങൾ വേണം; ആവശ്യവുമായി ബിസിസിഐ
“ആധുനിക കാലത്ത് ഓരോ ടെസ്റ്റ് മത്സരത്തിനും വിലയുണ്ട്. ഒരു ബാറ്റിങ് വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഇത് എല്ലായ്പ്പോഴും ബാറ്റ്സ്മാനെ വെല്ലുവിളിക്കുന്നതാണ്. അതിനാൽ, ഓരോ ടെസ്റ്റ് മത്സരത്തിലും മികവ് പുലർത്തുകയെന്നതും മൂന്നക്ക റൺസ് നേടാനാവാത്തതിന്റെ വരൾച്ചയെ അതിജീവിക്കുക എന്നതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരിക്കാം. ഇത് അദ്ദേഹം പ്രതീക്ഷിക്കുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നു,” കോഹ്ലിയെക്കുറിച്ച് ബംഗാർ പറഞ്ഞു.
“ആദ്യ ഇന്നിങ്സിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി അദ്ദേഹം എങ്ങനെയായിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അതിനാൽ, ഇത് ഇന്ത്യൻ ടീമിനെ നന്നായി സഹായിക്കുമെന്ന് ഞാൻ കരുതി,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഡെവോൺ കോൺവെ: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുതിയ വസന്തം
ഡബ്ല്യുടിസി ഫൈനലിൽ മഴ കാരണമുള്ള തടസ്സങ്ങൾ ഒരു പ്രധാന പങ്കുവഹിച്ചുവെന്നും ഇത് നിരന്തരമായ ഭീഷണിയായിരുന്നില്ലെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
The post സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ appeared first on Indian Express Malayalam.