ന്യൂഡൽഹി> പ്രണയ വിവാഹിതരായവർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഭർത്താവ് കൊല്ലപ്പെട്ടു. ഭാര്യ അതീവഗുരുതരാവസ്ഥയിൽ.
ദ്വാരക സെക്ടർ 23, അംബർഹയ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വർഷം മുമ്പ് വിവാഹിതരായ വിനയ് ദാഹിയ (23), കിരൺ ദാഹിയ (19) എന്നിവരെ രാത്രി ഒമ്പതോടെ ഏഴംഗ സംഘം വാടകവീട്ടിൽക്കയറി വെടിവയ്ക്കുകയായിരുന്നു.
വിനയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒളിച്ചോടിയായിരുന്നു ഇരുവരുടെയും വിവാഹം. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.














