ഓസ്‌ട്രേലിയൻ പൗരത്വ അപേക്ഷാ ഫീസ് അടുത്ത ആഴ്ച 72 ശതമാനം വർദ്ധിക്കും. ഓസ്‌ട്രേലിയൻ പൗരത്വത്തിനായുള്ള സ്റ്റാൻഡേർഡ് ഫീസ് ജൂലൈ 1 മുതൽക്ക് AUD $285 ഡോളറിൽ നിന്ന് AUD $490 ഡോളറായി ഉയരും. പൗരത്വ അപേക്ഷാ പ്രോസസ്സിംഗ് ചെലവുകൾ വർദ്ധിച്ചത്, തിരിച്ചുപിടിക്കാൻ വേണ്ടിയാണ് ഓസ്‌ട്രേലിയൻ പൗരത്വ അപേക്ഷാ ഫീസ് ആനുപാതികമായി കൂട്ടുന്നത്.
ജൂലൈ 1 ലെ വിലവർദ്ധനവ്- കൂടുതൽ സങ്കീർണ്ണമായ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് ലഘൂകരിക്കാൻ വേണ്ടിയാണെന്ന്- ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്ക് അഭിപ്രായപ്പെടുന്നു. 2016 ന് ശേഷം പൗരത്വ അപേക്ഷാ ഫീസിലേക്കുള്ള ആദ്യ മാറ്റമാണിതെന്ന് ഹോക്ക് പറഞ്ഞു.
നിലവിലുള്ള ഫീസ് അടിസ്ഥാനമാക്കി, പൗരത്വ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവിന്റെ 50 ശതമാനം മാത്രമാണ് സർക്കാർ വീണ്ടെടുക്കുന്നത്, ”അദ്ദേഹം പ്രസ്താവിച്ചു.
“പൗരത്വ അപേക്ഷകളുടെ ഫീസ് യുകെ, കാനഡ, യുഎസ് എന്നീ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ, ഓസ്‌ട്രേലിയൻ പൗരത്വച്ചെലവ് ആ രാജ്യങ്ങളെക്കാൾ കുറവായിരിക്കുമെന്ന് ഹോക്ക് പറഞ്ഞു.
കൊറോണ വൈറസ് അതിർത്തി അടച്ചതിന്റെ ആഘാതം കണക്കിലെടുത്ത്, പൗരത്വ ഫീസ് ഉയർത്തിയതിൽ ഈ രാജ്യത്തു കുടിയേറിയവരിൽ ആർക്കും തന്നെ ‘നെറ്റി ചുളിച്ചു, പുരികം ഉയർത്താൻ’ തോന്നില്ലെന്ന് അദ്ദേഹം ഫലിത രൂപേണ അഭിപ്രായപ്പെട്ടു .