എംസി ജോസഫൈനെ സ്ഥാനത്തു നിന്നു മാറ്റി മറ്റാരെയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതിഷേധം. സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കുള്ളിൽ വരെ സമാനമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ വനിതാ കമ്മീഷൻ അധ്യക്ഷ അഞ്ച് വര്‍ഷം കാലാവധി തികയ്ക്കാൻ ഒരു വര്‍ഷത്തോളം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ എം സി ജോസഫൈനെ സ്ഥാനത്തു നിന്നു മാറ്റണോ എന്ന ചോദ്യമാണ് നിര്‍ണായകം.
Also Read:
2017 മെയ് 27നായിരുന്നു എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്. അഞ്ച് വര്‍ഷമാണ് സാധാരണ ഗതിയിൽ കാലാവധിയെങ്കിലും ഭരണം മാറുന്നതോടെ ഇത്തരം രാഷ്ട്രീയ പദവികളിൽ ഉള്ളവരും രാജിവെച്ച് പുതിയ മുന്നണിയ്ക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തവണത്തെ സാഹചര്യത്തിൽ അതുണ്ടായില്ല. 2022 വരെ ജോസഫൈനു കാലാവധിയുണ്ട്. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിൽ മന്ത്രിമാരെ ഉള്‍പ്പെടെ മാറ്റിയ നടപടി രാഷ്ട്രീയ നിയമനങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കാൻ സിപിഎം തയ്യാറാകുമോ എന്നതാണ് ചോദ്യം.
Also Read:
എന്നാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എംസി ജോസഫൈനെതിരെ സംസ്ഥാന കമ്മിറ്റിയ്ക്ക് നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ട്. എന്നാൽ സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പരസ്യമായി രംഗത്തു വന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. മുൻപ് 87കാരിയായ വൃദ്ധയെ വനിതാ കമ്മീഷൻ അധിക്ഷേപിച്ചെന്നു കാണിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ രംഗത്തെത്തിയിരുന്നു. കോടതിയും പോലീസ് സ്റ്റേഷനുമെല്ലാം പാര്‍ട്ടിയാണെന്ന ജോസഫൈൻ്റെ പഴയ പ്രസ്താവനയും വിവാദമായിരുന്നു. വനിതാ കമ്മീഷനിലെ വനിതാ ജീവനക്കാരോടുള്ള എംസി ജോസഫൈൻ്റെ പെരുമാറ്റം സംബന്ധിച്ചും മുൻപ് പരാതികള്‍ ഉയര്‍ന്നിരുന്നു.