പട്യാല
അറുപതാമത് ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റ് ഇന്നുമുതൽ പട്യാലയിൽ നടക്കും. അഞ്ചുദിവസത്തെ മീറ്റ് അത്ലീറ്റുകൾക്ക് ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള അവസാന അവസരമാണ്. 42 ഇനങ്ങളിലാണ് മത്സരം.
കഴിഞ്ഞദിവസം നടന്ന ഗ്രാൻ പ്രി മീറ്റിൽ തജീന്ദർപാൽ സിങ് ടൂർമാത്രമാണ് (ഷോട്ട്പുട്ട്) യോഗ്യത നേടിയത്. ഒളിമ്പിക്സ് ലക്ഷ്യമിട്ട് പ്രമുഖ താരങ്ങൾ അണിനിരക്കും.
ആദ്യദിനം പുരുഷന്മാരുടെ പതിനായിരം മീറ്റർ, വനിതകളുടെ 5000 മീറ്റർ, 100 മീറ്റർ ഹർഡിൽസ് ഫൈനലുണ്ട്.
കേരളം 37 അംഗ ടീമിനെയാണ് അണിനിരത്തുന്നത്. 23 പുരുഷ താരങ്ങളും 14 വനിതാ താരങ്ങളും ടീമിലുണ്ട്. സെലക്ഷൻ ട്രയൽസിൽ യോഗ്യത നേടിയവരും ഇന്ത്യൻ ക്യാമ്പിലുള്ളവരുമാണ് ടീമിലുള്ളത്. എം ശ്രീശങ്കർ, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, എം പി ജാബിർ, മുഹമ്മദ് അനീസ്, യു കാർത്തിക്, ജിസ്ന മാത്യു, വി കെ വിസ്മയ, പി യു ചിത്ര, പി ഡി അഞ്ജലി, ആൻസി സോജൻ, വി കെ ശാലിനി എന്നിവരാണ് ടീമിലുള്ള പ്രമുഖർ.