സികെ ജാനുവിന് ബിജെപി നേതാക്കള്‍ പണം കൈമാറിയെന്ന ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിൻ്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് കെ സുരേന്ദ്രനുമായി നടത്തിയ ഫോൺവിളികളുടെ ശബ്ദരേഖകളും പ്രസീത മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് ജാനുവിന് ബിജെപി നേതാക്കള്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പ്രസീതയുടെ ഏറ്റവും പുതിയ ആരോപണം. ഇതിനു പിന്നാലെയാണ് സികെ ജാനുവിൻ്റെ വാര്‍ത്താ സമ്മേളനം.
Also Read:
വിവാദങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി താൻ നല്‍കിയിട്ടുണ്ടെന്നും എന്നാൽ വീണ്ടു വീണ്ടും ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനു പി്നിൽ ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് വരാൻ പാടില്ലെന്ന ചിന്തയുണ്ടോ എന്ന് സി കെ ജാനു ചോദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പുറമെ ഇപ്പോള്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നതെന്നും സികെ ജാനു പറഞ്ഞു.
Also Read:
“സികെ ജാനുവിന് പുതിയൊരു വീടുണ്ടാക്കാൻ പറ്റില്ല. വണ്ടി വാങ്ങാൻ പറ്റില്ല. സാരി വാങ്ങാൻ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇത്?” അവര‍് ചോദിച്ചു. ആദിവാസി സ്ത്രീയായ തനിയ്ക്ക് ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചു കൂടേയെന്നും സികെ ജാനു ചോദിച്ചു. ഒരു ആദിവാസി സ്ത്രീയെന്ന നിലയിൽ ആദിവാസി രാഷ്ട്രീയം പറയാൻ പാടില്ലെന്നും രാഷ്ട്രീയ രംഗത്തേയ്ക്ക് വരാൻ പാടില്ലെന്നുമുള്ള നിലപാട് ശരിയല്ലെന്നും എല്ലാ തരത്തിലും കടന്നാക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സികെ ജാനു പറഞ്ഞു. താൻ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും സികെ ജാനു ചോദിച്ചു.
വാര്‍ത്ത ഉണ്ടാകകുമ്പോള്‍ അതേപ്പറ്റി അടിസ്ഥാനപരമായി പരിശോധിക്കാതെ പ്രസ്താവന നടത്തുന്നത് നല്ല ശീലമല്ലെന്ന് ജാനു പറഞ്ഞു. തനിക്കെതിരെ വന്നിട്ടുള്ളവര്‍ കോടതിയിൽ കേസു നടത്തുന്നുണ്ടെന്നും അവര്‍ തെളിവുകളുമായി വരട്ടെയെന്നും സികെ ജാനു പറഞ്ഞു. ഒരുപാടു കേസുകളും പീഡനങ്ങളും താൻ നേരിട്ടിട്ടുണ്ടെന്നും നിയമനടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു. ജയിൽ എനിക്ക് പുതുമയല്ല. എല്ലാ വിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. ഇന്ത്യൻ ജുഡീഷ്യറിയിൽ വധശിക്ഷയാണ് പരമാവധി ശിക്ഷ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊല്ലാൻ വിധിച്ചാൽ താൻ അതിനും തയ്യാറാണെന്നും സികെ ജാനു പറഞ്ഞു.