
“വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ് സ്ഥാനമൊഴിയണം.” എന്നാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
ഗാർഹിക പീഡനം നേരിടുന്നവർക്ക് തൽസമയം പരാതി പറയാൻ ‘മനോരമ ന്യൂസ്’ ഒരുക്കിയ പരിപാടിയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ മോശമായി പെരുമാറിയത്. സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണ് എംസി ജോസഫൈനെതിരെ ഉയരുന്നത്.
എറണാകുളത്തു നിന്നും വിളിച്ച സ്ത്രീയോടാണ് ജോസഫൈൻ മോശമായി സംസാരിച്ചത്. പീഡനത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നോ എന്നായിരുന്നു ജോസഫൈന്റെ ചോദ്യം. താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലെന്നായിരുന്നു യുവതി പറഞ്ഞത്. “എന്നാ പിന്നെ അനുഭവിച്ചോ” എന്നായിരുന്നു ജോസഫൈന്റെ പ്രതികരണം.















