സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവമെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ദമ്പതികൾക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ ധന്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവാഹശേഷം അമൽ മർദ്ദിച്ചിരുന്നതായി ധന്യ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്.
2019 നവംബറിലായിരുന്നു ധന്യയുടേയും അമലിന്‍റെയും വിവാഹം. 27 പവന്‍റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും നൽകിയായിരുന്നു വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭർത്താവ് മർദ്ദിച്ചിരുന്നെന്നും കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും മകൾ പറഞ്ഞതായി ജയപ്രകാശിനെ ഉദ്ധരിച്ചുള്ള മനോരമ റിപ്പോർട്ടിലുണ്ട്.
Also Read :
മരിക്കുന്നതിന്‍റെ തലേദിവസം ഉച്ചകഴിഞ്ഞ് ധന്യ വിളിച്ചപ്പോൾ അമൽ മർദിച്ചതായി പറഞ്ഞിരുന്നു. പിറ്റേന്നു മാതാപിതാക്കൾ നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാനിരിക്കെയായിരുന്നു മരണമെന്നാണ് റിപ്പോർട്ട്. മകളുടെ പോലും പൊക്കം ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചെന്ന വാദവും മർദനവും കാട്ടി ജയപ്രകാശ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് അമൽ അറസ്റ്റിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ അമലിനെ റിമാൻഡ് ചെയ്തു.