Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘എങ്കിൽ പിന്നെ അനുഭവിച്ചോ!’ ഭർതൃപീഡനം അറിയിക്കാൻ വിളിച്ച സ്ത്രീയോട് കയർത്തു വനിതാ കമ്മീഷൻ

by News Desk
June 24, 2021
in KERALA
0
‘എങ്കിൽ-പിന്നെ-അനുഭവിച്ചോ!’-ഭർതൃപീഡനം-അറിയിക്കാൻ-വിളിച്ച-സ്ത്രീയോട്-കയർത്തു-വനിതാ-കമ്മീഷൻ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ഭര്‍തൃപീഡനവും സ്ത്രീധനപീഡനവും വിളിച്ചറിയിക്കാനായി നടത്തിയ ചാനൽ പരിപാടിയ്ക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോടു കയര്‍ത്തു സംസാരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഭര്‍ത്താവ് ഉദ്രവിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ പോലീസിൽ വിളിച്ച് അറിയിച്ചില്ലന്നും പറഞ്ഞ സ്ത്രീയോടു അനുഭവിച്ചോ എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പെട്ടെന്നുള്ള മറുപടി. എന്തുകൊണ്ടാണ് പോലീസിൽ അറിയിക്കാതിരുന്നതെന്നും എം സി ജോസഫൈൻ ചോദിച്ചു. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്.

കൊല്ലം പോരുവഴിയിൽ മരിച്ച വിസ്മയ ഉള്‍പ്പെടെയുള്ള യുവതികള്‍ സ്ത്രീധന പീഡനം നേരിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ചാനൽ പരിപാടി. എന്തിനു സഹിക്കണം എന്ന പേരിൽ മനോരമ ന്യൂസാണ് ബുധാനാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയ്ക്കിടെ പ്രേക്ഷകരായ സ്ത്രീകള്‍ക്ക് ലൈവായി വിളിച്ച് വനിതാ കമ്മീഷൻ അധ്യക്ഷയെ പരാതികള്‍ ബോധിപ്പിക്കാനായിരുന്നു അവസരമുണ്ടായിരുന്നത്. ഈ പരിപാടിയ്ക്കിടെ നടന്ന സംഭാഷണശകലമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Also Read:

എറണാകുളത്തു നിന്നു വിളിച്ച ഒരു സ്ത്രീയോടായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പരാമര്‍ശങ്ങള്‍. മകളുടെ വിവാഹം 2014ലാണ് കഴിഞ്ഞതെന്നും മകള്‍ വീട്ടിലുണ്ടെന്നുമായിരുന്നു അമ്മ അറിയിച്ചത്. ഇതോടെ മകള്‍ക്ക് ഫോൺ കൊടുക്കാൻ ജോസഫൈൻ ആവശ്യപ്പെടുകയായിരുന്നു. “ഒരാളുടെ അനുഭവം വേറൊരാള്‍ പറഞ്ഞാൽ? അതു ശരിയല്ല, ബീനയുടെ മകള്‍ പറയട്ടേന്ന്.” തുടര്‍ന്ന് പ്രേക്ഷക ഫോൺ മകൾക്ക് കൈമാറുകയായിരുന്നു.

എന്നാൽ യുവതിയുടെ ശബ്ദം ഫോണിൽ കേള്‍ക്കാതെ വന്നതോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്വരമുയര്‍ത്തി. “എന്താണ് വിശേഷം, പറയ്” എന്നു പറഞ്ഞതോടെ യുവതി അനുഭവം വിവരിക്കുകായയിരുന്നു. “2014ലാണ് എന്റെ കല്യാണം കഴിഞ്ഞത്. പിറ്റേ മാസം തന്നെ ഭര്‍ത്താവ് ദുബായ്ക്ക് പോയി. പിന്നീട് അമ്മായിയമ്മയും ഭര്‍ത്താവിൻ്റെ സഹോദരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് പോയതിൽ പിന്നെ അമ്മായിയമ്മയുടെ സ്വഭാവം മാറി.” യുവതി വിവരിച്ചു. എന്നാൽ സാങ്കേതിക തകരാര്‍ മൂലം ശബ്ദം വ്യക്തമാകാതെ വന്നതോടെ “കേള്‍ക്കുന്നില്ല”, “എന്താണ് അവിടെ ഒരു സൗണ്ട്” എന്നിങ്ങനെ എംസി ജോസഫൈൻ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. യുവതിയ്ക്ക് കുട്ടികളുണ്ടോ എന്ന ചോദ്യവും അവര്‍ക്ക് ആവര്‍ത്തിക്കേണ്ടി വന്നു.

Also Read:

തുടര്‍ന്ന് നിങ്ങളുടെ ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് യുവതി മറുപടി നല്‍കി. എന്നിട്ട്, എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല എന്ന് എംസി ജോസഫൈൻ ചോദിച്ചു. “ഞാൻ ആരെയും അറിയിച്ചിരുന്നില്ല” എന്നായിരുന്നു താഴ്ന്ന സ്വരത്തിൽ യുവതിയുടെ മറുപടി. “എന്നാ പിന്നെ അനുഭവിച്ചോ.” ജോസഫൈൻ പ്രതികരിച്ചു.

ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാൻ താത്പര്യമില്ലെങ്കിൽ കുടുംബ കോടതി വഴി നല്ല വക്കീലിനെ ഉപയോഗിച്ച് പോകണമെന്നും കൊടുത്ത സ്ത്രീധനവും നഷ്ടപരിഹാരവും കിട്ടാനായി വാദിക്കണമെന്നും ഉപദേശിച്ചു. വനിതാ കമ്മീഷനിൽ പരാതി അറിയിക്കാമെങ്കിലും ഭര്‍ത്താവ് വിദേശത്താണെന്ന കാര്യവും വനിതാ കമ്മീഷൻ ഓര്‍മിപ്പിച്ചു.

അതേസമയം, പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. പീഡിതരായ സ്ത്രീകളാണ് വിളിക്കുന്നത്, അവരോടു ഇങ്ങനെ തന്നെ സംസാരിക്കണമെന്നായിരുന്നു അഭിഭാഷകയായ കുക്കു ദേവസ്സിയുടെ പ്രതികരണം. ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം.

Previous Post

ഭർതൃവീട്ടിലെ ജനൽകമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Next Post

ആശ്വാസവാക്കുകളുമായി 
കെ കെ ശൈലജ ; വിസ്‌മയയുടെ വീട്‌ സന്ദർശിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആശ്വാസവാക്കുകളുമായി-
കെ-കെ-ശൈലജ-;-വിസ്‌മയയുടെ-വീട്‌-സന്ദർശിച്ചു

ആശ്വാസവാക്കുകളുമായി 
കെ കെ ശൈലജ ; വിസ്‌മയയുടെ വീട്‌ സന്ദർശിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.