സതാംപട്ണ്‍: രണ്ട് വര്‍ഷത്തിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡ് നേടി. എന്നാല്‍ എല്ലാവരും ഒരുപൊലെ സന്തോഷിക്കുന്നത് കെയിന്‍ വില്യംസണ്‍ന്റെ ചിരിയിലാണ്.
രാജ്യമെന്നോ, താരങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് വില്യസണ്‍ന്റെ പുഞ്ചിരിക്കൊപ്പം ക്രിക്കറ്റ് ലോകം ഒത്തു ചേര്‍ന്നിരിക്കുന്നത്. ന്യൂസിലന്‍ഡിലേക്ക് ആദ്യമായി ഒരു ഐ.സി.സി കിരീടം കൊണ്ടു വരാനും താരത്തിനായി.
2019 ലോകകപ്പ് ഫൈനലില്‍ കിരീടം നഷ്ടമായത് എങ്ങനെയെന്ന് ലോകം കണ്ടതാണ്. എന്നാല്‍ ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ വില്യംസണും കൂട്ടരും തൊട്ടതെല്ലാം പൊന്നാവുകയായിരുന്നു.
ആദ്യം പന്തുകൊണ്ട് പ്രതിഭാധനരായ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ നിര്‍ണയകമായ 32 റണ്‍സ് ലീഡ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 170 റണ്‍സിലൊതുക്കി.
139 എന്ന വിജയലക്ഷ്യം ന്യൂസിലന്‍ഡിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. അനായാസം റോസ് ടെയ്ലറിനൊപ്പം ചേര്‍ന്ന് വില്യംസണ്‍ കടമ്പ കടന്നു.
തോല്‍വിയിലും ജയത്തിലും ഒരു പോലെ ചിരിക്കുന്ന ന്യൂസിലന്‍ഡ് നായകന്റെ നേട്ടത്തില്‍ ലോകം ഒത്തു ചേര്‍ന്നു എന്ന് തന്നെ പറയാം.
നിരവധി താരങ്ങളാണ് കെയിനിന് അഭിനന്ദനങ്ങളുമായി എത്തിയത്.
Also Read: WTC Final: ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി ന്യൂസീലൻഡ്
The post WTC Final: കിരീടം നേടി, വില്യംസണ്‍ ഹാപ്പിയാണ്; ക്രിക്കറ്റ് ലോകവും appeared first on Indian Express Malayalam.