പുലാമന്തോൾ: പെയിന്റിങ് തൊഴിലാളിയായ അർമിയാഹിന്റെ (23)മനസ്സിനെ ചഞ്ചലമാക്കാൻ സ്വർണത്തിനും കഴിഞ്ഞില്ല. യുവാവിന്റെ നന്മയിൽ ഉടമസ്ഥന് തിരികെ കിട്ടിയത് അഞ്ചുപവന്റെ സ്വർണാഭരണങ്ങൾ.
പുലാമന്തോൾ വളപുരം കെ.പി. കുളമ്പ് ഗ്രാമത്തിൽ നിന്നാണ് സത്യസന്ധതയുടെ നല്ല കാഴ്ച പുറംലോകമറിഞ്ഞത്. വളപുരം കെ.പി. കുളമ്പിൽ പലചരക്കുകട നടത്തുന്ന അമീർ അബ്ബാസിനാണ് സ്വർണാഭരണം തിരികെ കിട്ടിയത്.
സഹോദരിയുടെ ബന്ധുവീട്ടിലെ കല്യാണത്തിന് കൈമാറാനുള്ള സ്വർണമായിരുന്നു അത്. ബാങ്കിൽ പണയംെവച്ച ഒരുപവൻ സ്വർണം തിരിച്ചെടുത്തതും സഹോദരി നൽകിയ നാലുപവനും ചേർത്തുള്ള അഞ്ചു പവന്റെ ആഭരണങ്ങൾ പെട്ടിയിലാക്കി കടയിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
അർമിയാഹ്
കഴിഞ്ഞദിവസം രാത്രിയിൽ കടയടച്ചുവീട്ടിലേക്ക് മടങ്ങുമ്പോൾ ആഭരണപ്പെട്ടി കടയ്ക്കു പുറത്ത് മറന്നുവെച്ചു. പിറ്റേദിവസം രാവിലെ ഏഴരക്ക് അമീറിനെ തേടി അർമിയാഹിന്റെ ഫോൺ വിളിയെത്തി. ആഭരണപ്പെട്ടി കടവരാന്തയിൽനിന്ന് കിട്ടിയിട്ടുണ്ടെന്നുള്ള വിവരം കേട്ടെത്തിയ അമീറിന് അത് അർമിയാഹ് കൈമാറി.
പെയിന്റിങ് ജോലിക്ക് പോകുകയായിരുന്ന അർമിയാഹ് പെട്ടെന്നുള്ള മഴയിൽ കടവരാന്തയിലേക്ക് കയറി നിൽക്കുകയായിരുന്നു. ആഭരണപ്പെട്ടിയിയിൽനിന്ന് കിട്ടിയ ബാങ്ക് രേഖയിലെ വിവരങ്ങൾ വെച്ചാണ്
അമീറിനെ ബന്ധപ്പെട്ടത്.