Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

കപ്പിൽ കിവികൾ ; ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ 
ചാമ്പ്യൻഷിപ് ഫൈനലിൽ 
ഇന്ത്യയെ എട്ട്‌ വിക്കറ്റിന്‌ 
തോൽപ്പിച്ചു

by News Desk
June 24, 2021
in SPORTS
0
കപ്പിൽ-കിവികൾ-;-ലോക-ടെസ്‌റ്റ്‌-ക്രിക്കറ്റ്‌-
ചാമ്പ്യൻഷിപ്-ഫൈനലിൽ-
ഇന്ത്യയെ-എട്ട്‌-വിക്കറ്റിന്‌-
തോൽപ്പിച്ചു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

സതാംപ്ടൺ
ന്യൂസിലൻഡ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻമാർ. ആറ് ദിവസംവരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി. ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ സങ്കടം മറക്കാൻ ന്യൂസിലൻഡിന് ഈ പ്രഥമ ടെസ്റ്റ് കിരീടം ഉപകരിക്കും. ആദ്യമായാണ് കിവികൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയർത്തിയ 139 റൺ വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ പതറാതെ പിന്തുടർന്നു. പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (89 പന്തിൽ 52), റോസ് ടെയ്ലറുമാണ് (100 പന്തിൽ 47) അവരെ ചരിത്ര വിജയത്തിലേക്ക് നടത്തിച്ചത്. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റ് പിഴുത ന്യൂസിലൻഡ് പേസർ കെെൽ ജാമിസനാണ് മാൻ ഓഫ് ദി മാച്ച്.

സ്കോർ: ഇന്ത്യ 217, 170 ന്യൂസിലൻഡ് 249, 2–140

ആദ്യദിനം മഴ കളിയെടുത്തതിനാലാണ് കരുതൽദിനമായ ബുധനാഴ്ചയും കളി നടന്നത്. ഇതോടെ മത്സരം ആറ് ദിവസത്തേക്ക് നീണ്ടു.ഹാംപ്ഷെയർ ബൗളിൽ തുടക്കംമുതൽ ന്യൂസിലൻഡിനായിരുന്നു കളിയുടെ നിയന്ത്രണം. പേസർ കൈൽ ജാമിസനാണ് ഇന്ത്യയുടെ അടിവേരിളക്കിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത വലംകൈയൻ അവസാനദിനവും തകർച്ചയ്ക്ക് തുടക്കമിട്ടു. രണ്ടിന് 64 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ തുടങ്ങിയത്. ആകെ 32 റൺ ലീഡും. വലിയ സ്കോർ നേടി അവസാന സെഷനിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയച്ച് സമ്മർദത്തിലാക്കാമെന്നായിരുന്നു തന്ത്രം. പക്ഷേ ഒന്നും ഫലിച്ചില്ല. ജാമിസൺ കൊടുങ്കാറ്റിനുമുന്നിൽ വൻമരങ്ങളായ വിരാട് കോഹ്ലിയും (13), ചേതേശ്വർ പൂജാരയും (15) കടപുഴകി. പിന്നാലെ എത്തിയവരും മറിച്ചായില്ല. അജിൻക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16) എന്നിവരുടെ ബാറ്റുകളും കീഴടങ്ങി. ഋഷഭ് പന്തിലായിരുന്നു (41) ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. എന്നാൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് യുവതാരവും മടങ്ങി. ഇതോടെ ഇന്ത്യ തീർന്നു. ന്യൂസിലൻഡിനായി ടിം സൗത്തി നാല് വിക്കറ്റ് നേടി.

വിജയലക്ഷ്യം പിന്തുടർന്ന കിവികൾ ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. ടോം ലാഥത്തെയും (9), ഡെവൻ കൊൺവേയേയും (19) നഷ്ടമായെങ്കിലും വില്യംസൺ–-ടെയ്ലർ കൂട്ടുകെട്ട് ഉറച്ചുനിന്നു. ഇന്ത്യൻ നിരയിൽ ആർ അശ്വിനുമാത്രമാണ് ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെ കാര്യമായി പരീക്ഷിക്കാനായുള്ളു.

Previous Post

നെറുകയിൽ 
റൊണാൾഡോ ; ഏക്കാലത്തേയും 
മികച്ച ഗോളടിക്കൊപ്പം 109

Next Post

വാക്‌സിനിലും ‘കേരള വിപ്ലവം’ ; ലഭിച്ചത്‌ 1.24 കോടി, വിതരണം 1.27 കോടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വാക്‌സിനിലും-‘കേരള-വിപ്ലവം’-;-ലഭിച്ചത്‌-124-കോടി,-വിതരണം-1.27-കോടി

വാക്‌സിനിലും ‘കേരള വിപ്ലവം’ ; ലഭിച്ചത്‌ 1.24 കോടി, വിതരണം 1.27 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.