ന്യൂഡൽഹി
മേൽവിലാസമില്ലെന്ന കാരണത്താൽ വാക്സിൻ നിഷേധിക്കപ്പെടുന്നുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ കിട്ടണമെങ്കിൽ മൊബൈൽ ഫോണും മേൽവിലാസം തെളിയിക്കുന്ന രേഖയും നിർബന്ധമാണെന്ന പ്രചാരണവും ശരിയല്ല. കുത്തിവയ്പിന് ഓൺലൈൻ രജിസ്ട്രേഷൻ നിബന്ധന നേരത്തെ ഒഴിവാക്കിയിരുന്നു.
മലയാളം അടക്കം 12 ഭാഷയിൽ കോവിൻ പോർട്ടൽ ലഭ്യമാണ്. വാക്സിൻ ലഭിക്കാൻ ആധാർ, വോട്ടർ ഐഡി എന്നിങ്ങനെ ഒമ്പത് തിരിച്ചറിയൽ രേഖകൾ അനുവദിച്ചിട്ടുണ്ട്. ഇതൊന്നും ഇല്ലാത്തവർക്ക് വാക്സിൻ നൽകുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ട്. ഇതുപ്രകാരം രണ്ടു ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു. ഇന്റർനെറ്റ് ഇല്ലാത്തവർക്ക് എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാനും കുത്തിവയ്പ് എടുക്കാനും സൗകര്യമുണ്ട്. ഇതുവരെയുള്ളതിൽ 80 ശതമാനവും ഈ വിധമാണ്. 70 ശതമാനം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളും ഗ്രാമങ്ങളിലാണെന്നും മന്ത്രാലയം പറഞ്ഞു.