ആലപ്പുഴ > പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്സന്റെ ഭാര്യ അഖിലയാണ് മരിച്ചത്.
ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അഖിലയെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുണ്ട്.
ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അസ്വഭാവിക മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു.