ന്യൂഡല്ഹി> കോവിഡ് ഡെല്റ്റ പ്ലസ് വകഭേദത്തില് ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെല്റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് ഉള്പ്പെടെയുള്ള സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി.രാജ്യത്ത് ഡെല്റ്റ പ്ലസിന്റെ 40 കേസുകളാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തത്.
പുതിയ സാഹചര്യത്തില് കേരളത്തിലും പ്രതിരോധ നടപടികള് ശക്തമാക്കി.മഹാരാഷ്ട്രയില് മാത്രം 21 കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തില് ആദ്യ ഡെല്റ്റ പ്ലസ് കേസ് പത്തനംതിട്ട ജില്ലയിലാണ് റിപ്പോര്ട്ട് ചെയ്തത്. അതിനു പുറമെ പാലക്കാടും വൈറസ് കണ്ടെത്തിയിരുന്നു