മനില
കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ട്. രാജ്യത്ത് വൈറസിന്റെ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ‘വാക്സിനോ ജയിലോ’ എന്ന ചോദ്യവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.
വിഡ്ഢിത്തം കാണിക്കുന്നത് തുടരുന്നവർക്ക് ‘പന്നികൾക്കുള്ള കുത്തിവയ്പ് നൽകുമെന്നും’ ഡ്യുട്ടേർട്ട് ഭീഷണിപ്പെടുത്തി. വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലാത്തവർ രാജ്യംവിട്ട് ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അടച്ചുപൂട്ടൽ ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലു’മെന്ന് അദ്ദേഹം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.