WTC Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 99.2 ഓവറിൽ 249 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ 92.1 ഓവറിൽ 217 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്.
93ാം ഓവറിൽ കിവീസ് ഇന്ത്യയുടെ സ്കോർ മറികടന്നിരുന്നു. പിന്തുടർന്ന ന്യൂസീലൻഡ് 93ാം ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലെത്തി.
കിവീസ് ഇന്ത്യയെ മറികടന്നതിന് പിറകെ കിവീസ് കാപ്റ്റൻ കെയിൻ വില്യംസൺ അർദ്ധസെഞ്ചുറി തികയ്ക്കാൻ ഒരു റൺസ് മാത്രം ശേഷിക്കേ പുറത്തായി. 96.3 ഓവറിൽ ഇഷാന്ത് ശർമയുടെ പന്തിലാണ് വില്യംസൺ പുറത്തായത്. 177 പന്തിൽനിന്ന് 49 റൺസാണ് വില്യംസൺ നേടിയത്.
കിവീസിന് വേണ്ടി ഡെവോൺ കോൺവേ അർദ്ധസെഞ്ചുറി നേടി. 153 പന്തിൽനിന്ന് 54 റൺസാണ് കോൺവേ നേടിയത്. റോസ് ടെയ്ലർ 11 റൺസും ഹെൻറി നിക്കോളാസ് ഏഴ് റൺസും വാൾട്ടിങ് ഒരു റണ്ണുമെടുത്ത് പുറത്തായി. ഗ്രാൻഡോം 13 റൺസും ജേമീസൺ 21 റൺസുമെടുത്തും. നീൽ വാഗ്നർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ടിം സൂത്തി 46 പന്തിൽ 30 റൺസ് നേടി. ട്രെന്റ് ബൗൾട്ട് പുറത്താകാതെ ഏഴ് റൺസെടുത്തു.
The post WTC Final: ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിന് 249 റൺസ് appeared first on Indian Express Malayalam.