Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്വര്‍ണക്കടത്ത് പ്രതികള്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റ് പുറത്ത്; കടത്തിയത് 95.33 കിലോ സ്വര്‍ണം

by News Desk
June 22, 2021
in KERALA
0
സ്വര്‍ണക്കടത്ത്-പ്രതികള്‍-ടെലഗ്രാമില്‍-നടത്തിയ-ചാറ്റ്-പുറത്ത്;-കടത്തിയത്-95.33-കിലോ-സ്വര്‍ണം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ പുറത്ത്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങൾ കസ്റ്റംസ് നോട്ടീസിനൊപ്പം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കൽ നോട്ടീസിലുള്ളത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്.

റിപ്പോർട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബർ ഒന്നിനാണ്. ആദ്യ ചരക്കിൽ 50 കിലോയുടെ നോട്ടിഫിക്കേഷൻ ഉണ്ടെന്ന് ചാറ്റിൽ സരിത്ത് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വർണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റിൽ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ച് ഒരു ചാറ്റിൽ ആശങ്ക പ്രകടിപ്പിച്ച സരിത്തിന് റമീസ് ധൈര്യം പകരുന്നുണ്ട്. ലാൻഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കിൽ സ്വർണമടങ്ങുന്ന പെട്ടി സുഗമായി കടത്താമെന്നാണ് റമീസ് പറയുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജിൽ നയതന്ത്ര കാർഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കർശനമായി പറയുന്നു.

ബാഗേജ് സ്വീകരിക്കുന്ന കോൺസൽ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നൽകണമെന്നും നിർദേശിക്കുന്നു. 2019 ഡിസംബർ 19-ന് നടത്തിയ ചാറ്റിൽ സ്വർണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറിൽ സ്വർണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ചാറ്റിന് പുറമേ വോയ്സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺസുൽ ജനറൽ വഴിവിട്ട് എക്സ് കാറ്റഗറി സ്വന്തമാക്കി; കടത്തിയത് 95.33 കിലോ സ്വർണം

ഇതിനിടെ തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോൺസൽ ജനറൽ സംസ്ഥാന സർക്കാരിൽനിന്നും എക്സ് കാറ്റഗറി സുരക്ഷ സമ്പാദിച്ചിരുന്നുവെന്ന് കസ്റ്റംസ് നോട്ടീസിൽ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മറികടക്കുന്നതാണ് ഇത്. സ്വപ്ന, ശിവശങ്കർ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികൾക്കും ഈ സുരക്ഷ കോൺസൽ ജനറൽ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. വിമാനത്താവളങ്ങളിലുൾപ്പെടെ ഇവ ദുരുപയോഗപ്പെടുത്തി.

യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി വഴി കേരളത്തിലേക്കു കടത്തിയത് 95.33 കിലോ സ്വർണമാണെന്നാണ് ഇതിൽ പറയുന്നത്. 2019 നവംബർ 15 മുതൽ 2020 മാർച്ച് നാലുവരെയുള്ള കാലത്താണ് 18 തവണകളായി അൽസാബിയുടെ സഹായത്തോടെ നയതന്ത്ര ബാഗേജ് വഴി യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയത്.

ദുബായിൽ നിർമാണം നടക്കുന്ന വീടിന്റെ നിർമാണച്ചെലവിനായും ജർമനിയിലെ തന്റെ ബിസിനസിനായും അൽസാബിക്ക് പണം ആവശ്യമായിരുന്നു. സ്വർണം കടത്തിയതിലൂടെ സമ്പാദിച്ച പണം വീടുനിർമാണത്തിനും ബിസിനസിനും ഉപയോഗിച്ചതായാണു കരുതുന്നത്.

ജർമനിയിലെ തന്റെ ബിസിനസിൽ പങ്കാളിയാകാൻ സ്വപ്നയെയും അൽസാബി ക്ഷണിച്ചിരുന്നു. 2020 ഏപ്രിൽ രണ്ടിനാണ് അൽസാബി യു.എ.ഇ.യിലേക്കു തിരിച്ചുപോയത്.

Previous Post

കടലുണ്ടി തീവണ്ടിയപകടത്തിന് ഇന്ന് ഇരുപതുവയസ്സ്,മായാത്ത ഓർമകളുമായി ഡോ. അനിൽ വള്ളത്തോൾ

Next Post

മാവേലി കരുമത്തി കുടുംബാംഗം ബിനോയ്‌ വർക്കി (41 ) നിര്യാതനായി.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
48
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
43
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
44
Next Post
മാവേലി കരുമത്തി കുടുംബാംഗം ബിനോയ്‌ വർക്കി (41 ) നിര്യാതനായി.

മാവേലി കരുമത്തി കുടുംബാംഗം ബിനോയ്‌ വർക്കി (41 ) നിര്യാതനായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.