തൃശ്ശൂൾ > മുള്ളൂർക്കര ആറ്റൂർ വാഴക്കോട് ക്വാറിയിൽ സ്ഫോടനത്തില് ഒരാള് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒന്നര വർഷമായി പൂട്ടി കിടന്ന ക്വാറിയിലായിരുന്നു അപകടം. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു. മരണ പെട്ടയാളുടെയും, പരിേക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമല്ല.















