ഈ മാസം തന്റെ കിടപ്പുമുറിയിലുള്ള ജനലിന് അടുത്ത് നിൽക്കുമ്പോഴാണ് ഒരു അന്യഗ്രഹ തളിക വന്നു തന്നെ തട്ടികൊണ്ട് പോയത് എന്നാണ് ആബി ബേല പറയുന്നു. ആൻഡ്രോമിഡ ഗാലക്സിയിൽ നിന്നുള്ള അഞ്ചോളം അന്യഗൃഹജീവികൾ പറക്കും തളികയിലുണ്ടായിരുന്നു എന്നും അതിലൊരാളുമായി താൻ ഇഷ്ടത്തിലായി എന്നുമാണ് ആബി ബേലയുടെ അവകാശവാദം. തന്റെ പുതിയ കാമുകൻ ഭൂമിയിലെ ആണുങ്ങളേക്കാൾ പതിന്മടങ്ങ് നല്ലതാണ് എന്നാണ് ആബി ബേല പറയുന്നത്.
“എനിക്ക് ഭൂമിയിലെ ആണുങ്ങളെ മടുത്തു. എന്നെ തട്ടിക്കൊണ്ടുപോകാൻ ഒരു അന്യഗ്രഹജീവി വന്നാൽ കൊള്ളാം എന്ന് ഞാൻ ഓൺലൈനിൽ താമസ പങ്കുവച്ചിരുന്നു. തുടർന്ന് ഞാൻ എല്ലാ രാത്രിയിലും വെളുത്ത വെളിച്ചം സ്വപ്നം കണ്ടുതുടങ്ങി. ഒരു രാത്രിയിൽ, എന്റെ സ്വപ്നത്തിൽ ഒരു ശബ്ദം, ‘അവിടെ തന്നെ കാത്തിരിക്കുക’ എന്ന് പറഞ്ഞു. അടുത്ത ദിവസം വൈകുന്നേരം, ഞാൻ എന്റെ തുറന്ന ജനാലയ്ക്ക് അടുത്തിരുന്നു. ഞാൻ ഉറങ്ങാൻ പോകുമ്പോൾ പുറത്ത് ഒരു പറക്കും തളിക പ്രത്യക്ഷപ്പെട്ടു. ഒരു തിളക്കമുള്ള പച്ച പ്രകാശ രശ്മി വന്ന് എന്നെ കൂട്ടികൊണ്ട് കൊണ്ടുപോയി,” ബേലയെ ഡെയ്‌ലി സ്റ്റാർ പത്രത്തോട് പറഞ്ഞു.
അന്യഗൃഹജീവികൾ മനുഷ്യരുമായി സാമ്യമുള്ളവരാണെന്നും എന്നാൽ അവർക്ക് ഉയരം കൂടുതലാണെന്നും മെലിഞ്ഞവരുമാണെന്നും ബേല പറയുന്നു. അന്യഗ്രഹ ജീവികളുടെ 20 മിനിറ്റ് മാത്രമേ സമയം ചിലവിടാൻ സാധിച്ചുള്ളൂ എന്നും, അടുത്ത കൂടിക്കാഴ്ചയ്ക്കായി താൻ കാത്തിരിക്കുകയാണ് എന്നുമാണ് ബേല വിവരിക്കുന്നത്.
“അവർ വന്നു വിളിച്ചപ്പോൾ അവരോടൊപ്പം പോകാൻ ഞാൻ സമ്മതിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ അവർ എന്നെ എന്നെന്നേക്കുമായി കൊണ്ടുപോയാൽ ശരി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ബേല പറഞ്ഞവസാനിപ്പിച്ചു.