തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പുതിയ വകഭേദം ഡൽറ്റാ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഒരാൾക്കും പാലക്കാട് രണ്ടുപേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ന്യൂഡൽഹി സിഎസ്ഐആർ ഐജിഐബിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
പത്തനംതിട്ട കടപ്പ പഞ്ചായത്ത് 14ാം വാർഡിലെ താമസക്കാരനായ നാലുവയസുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സ്രവ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് വകഭേദം കണ്ടെത്തിയത്.
Content Highlight: Kerala report 3 case of deltaplus variant