Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സ്‌പെയ്‌നിന്‌ ജയിക്കണം ; സമനിലയിൽ കുരുങ്ങി 
പ്രീ ക്വാർട്ടർ പ്രതീക്ഷ

by News Desk
June 21, 2021
in SPORTS
0
സ്‌പെയ്‌നിന്‌-ജയിക്കണം-;-സമനിലയിൽ-കുരുങ്ങി-
പ്രീ-ക്വാർട്ടർ-പ്രതീക്ഷ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

സെവിയ്യ
യൂറോ കപ്പ് ഫുട്ബോളിൽ സ്പെയ്ൻ പരുങ്ങലിൽ. പോളണ്ടിനോട് സമനില വഴങ്ങി (1–-1). തുടർച്ചയായ രണ്ടാം സമനിലയോടെ സ്പാനിഷുകാരുടെ പ്രീ ക്വാർട്ടർ സാധ്യതകൾ തുലാസിലായി. അൽവാരൊ മൊറാട്ടയിലൂടെ മുന്നിലെത്തിയെങ്കിലും ലൂയിസ് എൻറിക്വെയുടെ സംഘത്തിന് ജയം പിടിക്കാനായില്ല.

രണ്ടാംപകുതിയിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ പോളണ്ട് ഒപ്പമെത്തി. പെനൽറ്റിയിലൂടെ കളി തിരിച്ചുപിടിക്കാൻ സ്പെയ്നിന് അവസരം കിട്ടിയിട്ടും തുലച്ചു. കിക്കെടുത്ത ജെറാർഡ് മൊറോനോയ്ക്ക് തെറ്റി. പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് മൊറാട്ടയ്ക്കും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഗ്രൂപ്പ് ഇയിൽ രണ്ട് കളിയിൽ രണ്ട് പോയിന്റുമായി മൂന്നാമതാണ് സ്പെയ്ൻ. സ്വീഡൻ ഒന്നാമതും സ്ലൊവാക്യ രണ്ടാമതുമുണ്ട്. 23ന് സ്ലൊവാക്യയോട് ജയിച്ചില്ലെങ്കിൽ പ്രീ ക്വാർട്ടർ മോഹം തകരും.

ചിത്രം തെളിയുന്നു
പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ഉക്രെയ്ൻ, ഓസ്ട്രിയ, 
ഫിൻലൻഡ് ഇന്നിറങ്ങും

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ന് നാലു ടീമുകൾ കളത്തിൽ. ഗ്രൂപ്പ് ബിയിൽ റഷ്യ, ഫിൻലൻഡ് എന്നിവരും സിയിൽ ഉക്രെയ്ൻ, റഷ്യ എന്നിവരുമാണ് ആദ്യ രണ്ട് സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടംപിടിക്കാൻ ഇറങ്ങുന്നത്. ഗ്രൂപ്പിലെ അവസാന റൗണ്ട് കളികൾ തുടരവേയാണ് നോക്കൗട്ട് പോര് മുറുകിയത്. ആറു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരുമാണ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറുക. ബി ഗ്രൂപ്പിൽ രണ്ടിലും ജയിച്ച ബൽജിയം നേരത്തേ ഉറപ്പിച്ചതാണ്. ഒരുവീതം സമനിലയും ജയവുമുള്ള റഷ്യയും ഫിൻലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

രണ്ടു കളിയും തോറ്റ ഡെൻമാർക്ക് പുറത്തേക്കാണ്. ഇന്ന് ഡെൻമാർക്കിനെ വീഴ്ത്തിയാൽ റഷ്യ പ്രീ ക്വാർട്ടർ ഉറപ്പിക്കും. ഫിൻലൻഡിന് ബൽജിയത്തെ കീഴടക്കുകയും റഷ്യയുടെ ഫലം മറിച്ചാവുകയും വേണം. ഉക്രെയ്ൻ–-ഓസ്ട്രിയ മത്സരവിജയികൾ ഗ്രൂപ്പ് സിയിൽനിന്ന് നെതർലൻഡ്സിനുപിന്നാലെ രണ്ടാമന്മാരായി കടക്കും. സമനില ഉക്രെയ്ന് അനുകൂലമാക്കും. 23നാണ് ഗ്രൂപ്പുഘട്ടം അവസാനിക്കുന്നത്. പ്രീ ക്വാർട്ടർ 26ന് തുടങ്ങും.

Previous Post

അന്താരാഷ്ട്ര യോഗദിനാചരണം : വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Next Post

മൂർച്ച, തീർച്ച ജാമിസൺ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ജയിച്ചിട്ടും-സ്വിസ്‌

ജയിച്ചിട്ടും സ്വിസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.