ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകസംഘടനകൾ. ഡൽഹി അതിർത്തിയിലെസമരകേന്ദ്രങ്ങളിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാർഷിക ദിനമായ ജൂൺ 26ന് ആഹ്വാനം ചെയ്തിട്ടുള്ള രാജ്യവ്യാപക പ്രതിഷേധ പരിപാടി വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കും. ട്രേഡ്യൂണിയനുകളും വിവിധ രാഷ്ട്രീയ കക്ഷികളും ജൂൺ 26ന്റെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളില് നിന്നാണ് കർഷകർ ഡല്ഹിയിലേക്ക് എത്തുന്നത്.
ഞായറാഴ്ച കിസാൻസഭയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഹരിയാനയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നായി കർഷകർ സിൻഘു അതിർത്തിയിലെത്തി. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ഫൂൽ സിങ് ഷോപ്പത്ത്, സെക്രട്ടറി സുമിത്ത് ദല്ലാൽ എന്നിവർ കർഷകരെ അഭിസംബോധന ചെയ്തു.