കോവിഡ്-19 അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ മാതൃഭൂമി ഡോട്ട്കോമും കാലിക്കറ്റ് ചെസ്റ്റ് ക്ലബും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധം, കോവിഡ് വാക്സിനേഷൻ, കോവിഡാനന്തര ശ്വാസകോശ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ സംസാരിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. ടിപി രാജഗോപാൽ വെബിനാർ ഉദ്ഘാടനം ചെയ്തു. മെയ്ത്ര ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റും കോഴിക്കോട് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ. കെവി മധു ആണ് വെബിനാർ മോഡറേറ്റ് ചെയ്തത്.
കോവിഡ് മൂന്നാം തരംഗം സാധ്യതകൾ, വാക്സിനേഷൻ, കോവിഡ് ചികിത്സയിലെ മുന്നേറ്റം, കോവിഡ് ലക്ഷണങ്ങൾ, രോഗസങ്കീർണതകൾ, മരണനിരക്ക്, കോവിഡാന്തര പ്രശ്നങ്ങൾ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വെബിനാറിൽ നടന്നു.
മെയ്ത്ര ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റും കോഴിക്കോട് ചെസ്റ്റ് ക്ലബ് പ്രസിഡന്റുമായ ഡോ. കെവി മധു, ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. സാബിർ എംസി, കോഴിക്കോട് മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ.കെപി സുരാജ്, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. സുധീർ, കോഴിക്കോട് പിവിഎസ് ആശുപത്രി, മലബാർ മെഡിക്കൽ കോളേജ് സീനിയർ കൺസൾട്ടന്റും ഐഎംഎ സീനിയർ കൺസൾട്ടന്റ് ഡോ. അജിത്ത് ഭാസ്കർ,
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ.വിപിൻ വർക്കി, കോഴിക്കോട് മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ വിഭാഗം മുൻ മേധാവിയും പ്രിൻസിപ്പലുമായ ഡോ. രവീന്ദ്രൻ എന്നിവർ വെബിനാറിൽ വിശദമായി സംസാരിച്ചു.
മാതൃഭൂമി ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്ത വെബിനാറിൽ പ്രേക്ഷകരുടെ സംശയങ്ങൾക്കും ഡോക്ടർമാർ മറുപടി പറഞ്ഞു.
വെബിനാർ പൂർണരൂപം കാണാൻ