നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശനിയാഴ്ച രാത്രി തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read :
ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. നാട്ടുമരുന്നുകളാണ് ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനൻ വൈദ്യർ വിമർശിക്കപ്പെട്ടിരുന്നു.
Also Read :
നേരത്തെ കൊറോണ വൈറസിന് ചികിത്സ നടത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ വിലക്കുകയും ചെയ്തു.